സംസ്ക്കാരസാഹിതി ഡോ.വി.എ അഗസ്റ്റിൻ അനുസ്മരണം നടത്തി


കണ്ണൂർ: ഒൻപത് വർഷത്തോളം സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് ചെയർമാനായി  നേതൃത്വം നൽകിയ ഡോ. വി.എ അഗസ്റ്റിനെ  സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രവർത്തനങ്ങളിൽ സക്രിയ സാന്നിധ്യമായ ഡോ വി.എ അഗസ്റ്റിന്റെ വിയോഗം പാർട്ടിക്ക്  കനത്ത നഷ്ടമായെന്ന് ഡി.സി.സി ഹാളിൽ നടന്ന അനുസ്മരണ പ്രഭാഷണത്തിൽ കണ്ണൂർ ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. സംസ്ക്കാരസാഹിതി ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ്, സംസ്ഥാന വൈസ് ചെയർമാനും ഫോക്‌ലോർ അക്കാദമി സെക്രട്ടറിയുമായ എം. പ്രദീപ് കുമാർ പയ്യന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി . സംസ്ഥാന നിർവാഹക സമിതിയംഗം വി.വി വിജയൻ , ജില്ലാ ജനറൽ കൺവീനർ കെ.എൻആനന്ദ് നാറാത്ത്, സി.കെ ദിലീപ്, ടി.പി രാജീവൻ , ഡോ.കെ.പി ഗോപിനാഥൻ , നാരായണൻ കൊയറ്റി , കെ.രാമദാസ്, കെ.വിജയൻ, അനീഷ് മേനോൻ, ജോസഫീന ടീച്ചർ എന്നിവർ യോഗത്തിൽ സംസാരിച്ചു .

إرسال تعليق

0 تعليقات