സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിലെ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റി (MCCS), കണ്ണൂരിന്റെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പിങ്ക് ഒക്ടോബർ 2026 ക്യാമ്പയിന്റെയും ബ്രെസ്റ്റ് കാൻസർ ബ്രിഗേഡ് പദ്ധതിയുടെയും ഭാഗമായാണ് പരിപാടി നടത്തിയത്.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സ്വരൂപ ആർ. പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ, സ്വയം പരിശോധന, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച്  വിശദീകരിച്ചു. സ്ത്രീകൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകതയും ക്ലാസിൽ വ്യക്തമാക്കി. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും പരിപാടി സഹായകമായി.

വനിതാ സെൽ കൺവീനർ ഡോ. പ്രിയങ്ക പി., ഗീത സി., മായ പി.വി., മിനി എം. ജോൺ, ഡോ. ലിൻഷ എം., ഷാഹിന സി.എം., അനുശ്രേയ അചലേന്ദ്രൻ എന്നിവർ സംസാരിച്ചു.

إرسال تعليق

0 تعليقات