കണ്ണൂർ: ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യൻ ഭരണഘടനെയെന്നും, അത് എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ആ ഭരണഘടനയെ വിഭാവനം ചെയ്യ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ : ഒ ജെ ജനീഷ് അധ്യക്ഷത വഹിച്ചു
കെപിസിസി പ്രസിഡന്റ് അഡ്വ : സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് നഷണൽ പ്രസിഡന്റ് ഉദയ ഭാനു ചിമ്പ്, ഡി സി സി പ്രസിഡന്റ് അഡ്വ : മാർട്ടിൻ ജോർജ്ജ്
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായ ,അബിൻ വർക്കി എം എൽ എ, ജിൻഷാദ് ജിന്നാസ്,വി കെ ഷിബിന, ഷംസീർ അൻസാരിഖാൻ, ടി ഒ മോഹനൻ എം എൽ എ, സജീവ് ജോസഫ് എം എൽ എ, ഗോവിന്ദൻ മാസ്റ്റർ എം എൽ എ, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബിനു ചുള്ളിയിൽ, അനുതാജ്,
ജോമോൻ ജോസ്, വി പി അബ്ദുൽ റഷീദ്, രാഹുൽ വെച്ചിയോട്ട്, നിമിഷാരഘുനാഥ്, മുഹ്സിൻ കാതിയോട്, റോബർട്ട് വെള്ളാംവെള്ളി, മുഹമ്മദ് ബ്ലാത്തൂർ എന്നിവർ സംസാരിച്ചു. കണ്ണൂർ കോട്ട പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു.





0 تعليقات