ജില്ലാ ഭരണകൂടം കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽപ്രകാശ് ജംഗ്ഷൻ മുതൽ വായാന്തോട് വരെ നടപ്പിലാക്കുന്ന പ്രവർത്തികൾക്കായി ഒയിസ്ക ഇൻ്റർ നാഷണൽ കേരള ചാപ്റ്റർ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. നാരായണൻ പുതുശേരി 75000 രൂപ നൽകി.
ഈ തുക ഉപയോഗിച്ച് റോഡരികിൽ ഗ്രീൻ സ്പേസ് നിർമ്മിക്കും.
ബീക്കൺ ടൗൺ ഒന്നാം ഘട്ടപ്രഖ്യാപനവും രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുടക്കവും ചടങ്ങിൽ നടത്തി.
നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് സഹായധനം ഏറ്റുവാങ്ങി.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. മജീദ്അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് ചെയർമാൻമാരായ പി ശ്രീനാഥ് പി അനിത വി കെ സുഗതൻ,പി പ്രസീന, കൗൺസർമാരായ വി എൻ മുഹമ്മദ് ,എ കെ സുരേഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ ഷൈൻ പി ജോസ് ഹെൽത്ത് ഇൻസ്പെക്ടർ പി. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.





0 تعليقات