സർക്കാരിൻറെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനം സംതൃപ്തരെന്ന് മന്ത്രി കെ മുരളീധരൻ. ജനത്തിന് സമീപിക്കാൻ പറ്റിയ ഗവൺമെൻറ്. മറ്റാർക്കെങ്കിലും അസംതൃപ്തി ഉണ്ടോ എന്ന് അറിഞ്ഞുകൂടാ. ജനങ്ങളുടെ സംതൃപ്തി മാത്രം നോക്കിയാൽ മതി. അടൂർ പ്രകാശിന്റെ വിമർശനങ്ങൾ കാര്യമാക്കേണ്ട. ഭരണകക്ഷിയിലെ ചിലരൊക്കെ ചില അഭിപ്രായങ്ങൾ പറയുന്നു. പ്രതിപക്ഷം ദുർബലരായതുകൊണ്ട് ഞങ്ങളുടെ ട്രാക്ക് തെറ്റിപ്പോകാതിരിക്കാൻ ഉള്ള ഉപദേശമാണ് നൽകുന്നത്. പ്രതിപക്ഷം സ്വയം കുഴിച്ച കുഴിയിൽ വീണു. ബോർഡ് കോർപ്പറേഷൻ വിഭജനം ഉടൻ നടക്കും.ശബരിമല മുന്നൊരുക്കങ്ങൾ ജൂലൈ മാസത്തിലേ തുടങ്ങിയിരുന്നു. എം എൽഎമാരുടെ യോഗം നടത്തിയതാണ്. വിർച്വൽ ക്യൂ ഭംഗിയായി നടക്കുന്നുണ്ട്. അപ്പവും അരവണയും 45 ലക്ഷം സ്റ്റോക്കുണ്ട്. ദേവസ്വംബോർഡിൻ്റെ പ്രവർത്തനങ്ങളെ വകുപ്പ് വിമർശനാത്മകമായാണ് കണ്ടത്. എല്ലാം ഭംഗിയാണെന്ന് പറയേണ്ടതില്ല. വിമർശിച്ചാലേ ഭംഗിയാകൂ ചില കാര്യങ്ങൾ. മുഖ്യമന്ത്രി പിശുക്കില്ലാതെ ഫണ്ട് തരുന്നുണ്ട്. ചിലർ കുത്തിത്തിരുപ്പുണ്ടാക്കുന്നു. വെള്ളത്തിൻ്റെ വാൾവ് അടക്കുന്നു. ഈ ശക്തികൾ ഭക്ഷണത്തിൽ എലിയെ കൊണ്ടിടാൻ മടിക്കില്ല. പൊലീസിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.





0 تعليقات