നാഷണൽ ആർബിറ്റർ പദവി സ്വന്തമാക്കി പയ്യന്നൂർ സ്വദേശി അഭിഷേക്


പയ്യന്നൂർ: ദേശീയ തലത്തിൽ ചെസ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിന് 

ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നൽകുന്ന  അംഗീകാരം ആയ നാഷണൽ ആർബിറ്റർ പദവി സ്വന്തമാക്കി പയ്യന്നൂർ സ്വദേശി അഭിഷേക്  

നിലവിൽ സ്റ്റേറ്റ് അർബിറ്ററും  ഇൻഡോ-യു. യെസ് ചെസ്സ് അക്കാദമിയിലെ ചെസ്സ് പരിശീലകനും ആയ അഭിഷേക് വി. എം കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, കൊറോം സ്വദേശിയും ചീമേനി എഞ്ചിനീയറിംങ് കോളേജ് ബിടെക് അവസാന വർഷ വിദ്യാർത്ഥിയുമാണ്. 

 വി. വി. ബാലറാമിൽ നിന്നും അർബിട്രേഷന്റെ ആദ്യ പാഠങ്ങൾ പഠിച്ച അഭിഷേക് പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി തലങ്ങളിൽ നടത്തുന്ന നിരവധി കേരളോത്സവത്തിലെ ചെസ്സ് മത്സരങ്ങളും, ജില്ലാതല, സംസ്ഥാനതല ചെസ്സ് മത്സരങ്ങളും ഇതിനോടകം നിയന്ത്രിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات