ആർത്തവ വിരാമ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

 



ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് സ്ത്രീപദവി പഠനം 2026-27ന്റെ ഭാഗമായി സംഘടിപ്പിച്ച 'അവൾക്കായി' ആർത്തവ വിരാമ ബോധവത്കരണ ക്ലാസ് ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ സുലേഖ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് കെ. വി അബ്ദുൽ റഹ്മാൻ അധ്യക്ഷനായി.

ആർത്തവ വിരാമമായി ബന്ധപ്പെട്ട് സ്ത്രീകൾക്കുണ്ടാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ പറ്റി ആയുർവേദ ഡോക്ടറും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. സൂര്യ സി സേനൻ ക്ലാസ്സെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി സൗമിനി ടീച്ചർ,ക്ഷേമകാര്യ ചെയർപേഴ്‌സൺ ബി ഷംസുദ്ദീൻ,ബ്ലോക്ക്‌ മെമ്പർമാരായ ബേബി ജോസഫ് മുല്ലക്കരി യുപി അബ്‌ദുറഹ്‌മാൻ, കെ. കെ ശൈശലജ, യു ലക്ഷ്മണൻ, എമീമ രാജേഷ്,ശിശു വികസന പദ്ധതി ഓഫീസർ നിഷ പാലത്തടത്തിൽ,  കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റെറ്റർ റിയ തസ്‌നി തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments