തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാതൃഭൂമി പത്രത്തിനും വാർത്താക്കുറിപ്പായി വിതരണം നടത്തിയ ആർ എസ് ശശികുമാറിനും എതിരെ നിയമനടപടി സ്വീകരിച്ചതായി എം ബി രാജേഷ്. മാതൃഭൂമി ദിപത്രത്തിനും, പത്രാധിപർക്കും, പത്രത്തിന്റെ പ്രിന്റർ, പബ്ലിഷർ എന്നിവർക്കും അടിസ്ഥാനവും ഇല്ലാത്ത വ്യാജവാർത്ത പത്രക്കുറിപ്പായി വിതരണം നടത്തിയ ആർ. എസ്. ശശികുമാർ എന്നയാൾക്കുമെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചതായി അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം ബി രാജേഷ് കാര്യം പറഞ്ഞത്. സിവിൽ കേസിനോടൊപ്പം ക്രിമിനൽ അപകീർത്തി കേസും ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും വക്കീൽ നോട്ടീസിന്റെ മറുപടിക്ക് ശേഷം കേസിന്റെ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.





0 Comments