മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി CITU ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഇ.എം.എസ് ഹാളിൽ നടന്ന ശില്പശാല സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അശോകൻ ഉത്ഘാടനം ചെയ്തു. വൈ. വൈ മത്തായി അധ്യക്ഷത വഹിച്ചു സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.എസ്. സത്യൻ സ്വാഗതം പറഞ്ഞു..ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം.സി. ഹരിദാസൻ, എം.സെമിന, എൻ.ടി.റോസമ്മ എന്നിവർ സംസാരിച്ചു. ഏറിയയിലെ മെമ്പർഷിപ്പ് പതിമൂന്നായിരമായി ആയി വർദ്ധിപ്പിക്കാൻ ശില്പശാലയിൽ തിരുമാനിച്ചു.




0 تعليقات