താഴെചൊവ്വ കിഴുത്തളളിയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 21 April 2022

താഴെചൊവ്വ കിഴുത്തളളിയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.


കണ്ണൂർ: താഴെചൊവ്വ കിഴുത്തളളിയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചാല കൊയ്യോട് റോഡ് വാഴയിൽ ഹൗസ് ഷംഷീർ എന്നയാളെയാണ് ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ഇന്ന് പിടികൂടിയത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴുത്തള്ളി ഭാഗങ്ങളിൽ വാഹനങ്ങളുടെ ഗ്ലാസ് എറിഞ്ഞ് തകർക്കുന്ന സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ താണയിലെ തസ്ലിം എന്നയാളുടെ പോളോ കാറും എറിഞ്ഞ് തകർത്തു. ചാല മിംസ് ആശുപത്രിയുടെ ആംബുലൻസ്, AKG ആശുപത്രിയുടെ ആംബുലൻസ് എന്നിവയും പ്രതി തകർത്തിട്ടുണ്ട്. തസ്ലീമിൻ്റെ പരാതിയെ തുടർന്ന് പൊലീസ് സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൽസ്യതൊഴിലാളിയായ ശംഷീർ പിടിയിലായത്. ഇയാളുടെ സ്കൂട്ടറിൻ്റെ സീറ്റ് ബോക്സിൽ നിന്ന് കല്ലുകളും കണ്ടെടുത്തിട്ടുണ്ട്. തൻ്റെ വാഹനത്തെ ഓവർ ടേക് ചെയ്യുന്നവരെ എറിയുകയാണ് പതിവെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.Post Top Ad