കണ്ണൂര്‍: കെ-റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. തല്ലുന്നത് ശരിയായ നടപടിയല്ലെന്നും തല്ലാനുള്ള സാഹചര്യം ബിജെപിയും കോണ്‍ഗ്രസും ഉണ്ടാക്കരുതെന്നും കോടിയേരി വ്യക്തമാക്കി. സില്‍വര്‍ലൈന്‍ സംവാദത്തിലേക്കു ആളുകളെ ക്ഷണിക്കുന്നത് സര്‍ക്കാരാണെന്നും കോടിയേരി പറഞ്ഞു. സംവാദ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കുന്നത് കെ റെയില്‍ അധികൃതരാണ്. ജോസഫ് സി മാത്യു ആരാണ് ? സര്‍ക്കാരിന് അതില്‍ പങ്കില്ല. ജോസഫ് സി. മാത്യുവിനെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് കെ റെയില്‍ ആണെന്നും ചോദ്യത്തിനു മറുപടിയായി കോടിയേരി വ്യക്തമാക്കി.