പെട്രോൾ വില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പരിശ്രമിക്കണം: അബ്ദുള്ളക്കുട്ടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 April 2022

പെട്രോൾ വില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പരിശ്രമിക്കണം: അബ്ദുള്ളക്കുട്ടി


കണ്ണൂർ: പെട്രോൾ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കേണ്ടതാണെന്നും അതിന് കേന്ദ്രവും സംസ്ഥാനവുമൊക്കെ ശ്രമിക്കണമെന്നാണ് അഭിപ്രായമെന്നും കേന്ദ്ര  ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ വൈസ് പ്രസിഡൻ്റുമായ എ.പി അബ്ദുല്ലക്കുട്ടി. കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രൊൾ വില കുറയ്ക്കാൻ സംസ്ഥാന സർക്കാർ നികുതി കുറച്ച് സഹകരിക്കണമെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. അടുത്ത വർഷം മലബാറിൽ നിന്ന് ഹജ്ജ് എംബർക്കേഷൻ പോയിൻ്റ് ഉണ്ടാവുമെന്ന് ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു. കോഴിക്കോടും കണ്ണൂരും എംബാർക്കേഷൻ കേന്ദ്രമാക്കുന്നതിന് ശ്രമിക്കും. കണ്ണൂർ വിമാനത്താവളത്തിന് എം ബാർക്കേഷൻ കേന്ദ്രമാക്കുന്നതിന് നിലവിൽ യാതൊരു അയോഗ്യതയുമില്ല. കേരളത്തിൽ നിലവിലെ ഹജ്ജ് ക്വാട്ടയ്ക്ക് പുറമേ കുറച്ചധികം കൂടി കിട്ടാനുള്ള സാധ്യതയുണ്ട്. 17000 അപേക്ഷ കേരളത്തിൽ നിന്നുണ്ട്. എന്നാൽ 5500 പേർക്കെ പോവാൻ പറ്റൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന മുറക്ക് കേരളത്തിന് കൂടുതൽ സീറ്റ് ലഭിക്കും. കൊറോണ ഭീതി നില നിൽക്കുന്നതിനാൽ ഈ വർഷത്തെ ഹജ്ജിന് കർശന നിയന്ത്രണം ഉണ്ട്. ഇന്ത്യയുടെ ഹജ്ജ് ക്വട്ടയും ഇക്കുറി കുറഞ്ഞു. ഒരു മാസമാണ് ഹജ്ജ് യാത്രക്കുള്ള ഒരുക്കത്തിന് കിട്ടിയത്.മെയ് 31 ന് ആദ്യ ബാച്ച് അവിടെ എത്തണം. സാധാരണ നാല് മാസം വരെ ഒരുക്കങ്ങൾക്ക് ലഭിക്കാറുണ്ട് എന്നും അബ്ദുല്ല കുട്ടി പറഞ്ഞു. പ്രസ് ക്ലബ് ഭാരവാഹികളായ എ.കെ ഹാരിസ്, പ്രാശന്തൻ പുത്തലത്ത്, സതീശൻ പങ്കെടുത്തു.Post Top Ad