കാഞ്ഞിരങ്ങാട് - കാർക്ക പെരുമ്പാറ റോഡ് നാടിനു സമർപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 April 2022

കാഞ്ഞിരങ്ങാട് - കാർക്ക പെരുമ്പാറ റോഡ് നാടിനു സമർപ്പിച്ചു.


തളിപ്പറമ്പ്  മണ്ഡലത്തിലെ കാഞ്ഞിരങ്ങാട് - കാർക്ക പെരുമ്പാറ റോഡ് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു. നാടിന്റെ വളർച്ച നിരന്തരമായ വികസന പ്രവർത്തനങ്ങളിലൂടയാണെന്നും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വികസനപ്രവർത്തനങ്ങളിൽ മുന്നിലെത്താൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മുൻ എംഎൽഎ  ജെയിംസ് മാത്യുവിൻ്റെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 44.90 ലക്ഷം രൂപ അനുവദിച്ചതിൽ 38,46,190 രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പരിയാരം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട് കാർക്ക - പെരുമ്പാറ റോഡ്, തളിപറമ്പ് - ഇരിട്ടി - സ്റ്റേറ്റ് ഹൈവേയിൽ കാഞ്ഞിരങ്ങാട് നിന്ന് ആരംഭിച്ച് പുവ്വം - മാവിച്ചേരി റോഡിൽ ഇരുമ്പ് കമ്പനിക്ക് സമീപം അവസാനിക്കുന്ന റോഡാണ് ഉദ്ഘാടനം ചെയ്തത് . ഒരു കൾവർട്ടും രണ്ട് ക്രോസ് ഡ്രെയിനുകളും 1028 മീറ്റർ ടാറിംഗ് പ്രവൃത്തിയും കൾവർട്ട് സൈഡ് പ്രൊട്ടക്ഷൻ വർക്കുമാണ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. 


പരിപാടിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എഇ കെഎം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, വൈസ് പ്രസിഡണ്ട് പി പി ബാബു രാജ്, സ്ഥിരം സമിതി അധ്യക്ഷൻ ആർ ഗോപാലൻ മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർമാരായ കെ വി ലക്ഷമണൻ, സി ബാലകൃഷ്ണൻ, സംഘാടക സമിതി കൺവീനർ പി മനോജ് എന്നിവർ പങ്കെടുത്തു.



Post Top Ad