മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം: ജില്ലാ വികസന സമിതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 1 May 2022

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം: ജില്ലാ വികസന സമിതി


മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം.  കഴിഞ്ഞ കാലവർഷത്തിൽ കെടുതിയുണ്ടായ പ്രദേശങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.  നീരൊഴുക്കിലെ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തികൾക്കായി പുഴയോരങ്ങളുള്ള ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡണ്ടുമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്ത് ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ പ്രവൃത്തികൾ ആരംഭിച്ചതായി യോഗാധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു.  ഓരോ പുഴയ്ക്കും ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയാണ് ശുചീകരണ പ്രവൃത്തികൾ നടത്തുന്നതെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം മൂന്ന് നിലകൾക്ക് പകരം അഞ്ചോ ആറോ നിലകളുള്ള കെട്ടിടമായി പണിയണമെന്ന കെ പി മോഹനൻ എംഎൽഎയുടെ നിർദേശം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജറെ അറിയിച്ചതായി ഡിഎം ഒ അറിയിച്ചു.  ക്വാർട്ടേഴ്സ് പണിയാൻ കൂത്തുപറമ്പ് നരവൂർ ദേശത്തെ പുറമ്പോക്ക് ഭൂമിക്ക് ഉപയോഗാനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടതായും തുടർ നടപടികൾ പുരോഗമിക്കുന്നതായും ഡിഎംഒ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ വീതം ചെലവിൽ നിർമ്മിക്കുന്ന പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ അനുമതി തേടി കിഫ്ബിക്ക് കത്തയച്ചതായി കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.  പുഴാതി ഹയർ സെക്കണ്ടറി സ്‌കൂളിന്റെ എസ്റ്റിമേറ്റ് മെയ് 15നകം കിഫ്ബിക്ക് സമർപ്പിക്കും. ചെറുവാഞ്ചേരി കുടിവെള്ള പദ്ധതിക്കായി ടാങ്ക് സ്ഥാപിക്കുന്നതിന് വലിയ വെളിച്ചത്തുള്ള ഭൂമി കൈമാറുന്നത് സംബന്ധിച്ച നിർദ്ദേശം ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചതായി ഡെപ്യൂട്ടി കലക്ടർ ജനറൽ അറിയിച്ചു.

എരമം കുറ്റൂർ, എരുവേശ്ശി, ഉദയഗിരി, നടുവിൽ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ പട്ടികവർഗ കോളനികളിലെ കടിവെള്ള പ്രശ്നപരിഹാരത്തിനായി വാട്ടർ അതോറിറ്റിയുടെ ഗാർഹിക കണക്ഷൻ നൽകുന്നതിന് ഭരണാനുമതി ലഭിച്ചതായും ടെണ്ടർ നടപടികൾ പൂർത്തിയായി വരുന്നതായും വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.  പണി പൂർത്തിയാകുന്ന മുറയ്ക്ക് ജലവിതരണം നടത്തും.  വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് കോളനികളിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി  ഐടിഡിപി പ്രൊജക്ട് ഓഫീസർ അറിയിച്ചു.
ഇരിക്കൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരം വാങ്ങിയതായും സ്ട്രക്ചറൽ ഡിസൈൻ വിംഗ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കൺസൽട്ടന്റിൽ നിന്നും ശേഖരിച്ച് ഡിസൈൻ വിഭാഗത്തിന് കൈമാറിയതായും പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡിസൈൻ ലഭ്യമാകുന്ന മുറക്ക് മെയ് മാസത്തോടെ ടെണ്ടർ നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കല്ലിക്കണ്ടി കീഴ്മാടം റോഡിലെ വൈദ്യുതി തൂണുകളും ലൈനുകളും ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് കെ പി മോഹനൻ എംഎൽഎ ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് തുടർനടപടികൾ കൈക്കൊള്ളാൻ കെ എസ് ഇ ബിക്ക് യോഗം നിർദ്ദേശം നൽകി.
മലയോര മേഖലകളിലെ വന്യമൃഗശല്യം പരിഹരിക്കാനാവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. നിർത്തലാക്കിയ കെ എസ് ആർ ടി സി സർവ്വീസുകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് ആയുർവേദ ആശുപത്രിയുടെ ഐ പി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥല സന്ദർശനം നടത്തിയതായി പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ആയുർവേദ വകുപ്പിൽ നിന്നും കെട്ടിടത്തിൽ വേണ്ട കാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശം ലഭിച്ചാൽ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും.
പാട്യം ഗ്രാമപഞ്ചായത്തിൽ വാഗ്ഭടാനന്ദ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന്  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 89.06 സെന്റ് സൗജന്യമായി വിട്ട് കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് കത്ത് നൽകിയെങ്കിലും മറുപടി ലഭ്യമായില്ലെന്ന വിവരം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തതായി ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ബാപ്പുക്കൽ ആർസിബി നിർമ്മാണത്തിന്റെ ഡിപിആർ അനുമതിക്കായി മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗിന് സമർപ്പിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കാഞ്ഞിലേരി-അലക്സ് നഗർ പാലം പണിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു. ആലക്കോട് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിച്ചതായും വെൽഫൗണ്ടേഷന്റെ വെൽക്യാപ്പ് കോൺക്രീറ്റ് പൂർത്തിയായതായും പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തുരുത്തിമുക്ക് പാലത്തിനും അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പിനും കിഫ്ബിയിൽ നിന്നും ലഭിച്ച 1.33 കോടി രൂപയുടെ ഫണ്ട് റിക്വസ്റ്റ് കെ ആർ എഫ് ബി പ്രൊജക്ട് ഡയറക്ടർക്ക് കൈമാറിയതായി കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.  
എം എൽ എമാരായ കെ പി മോഹനൻ, സണ്ണി ജോസഫ്, സജീവ് ജോസഫ്, എം പിമാരുടെയും എംഎൽഎ മാരുടെയും പ്രതിനിധികൾ, ജില്ലാ ഡവലപ്മെന്റ് കമ്മീഷണർ ജോൺ വി സാമുവൽ, സബ് കലക്ടർ അനുകുമാരി, പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



Post Top Ad