ഓടുന്ന ട്രെയിനിലെ ജനലിലൂടെ കയ്യിട്ട് മൊബൈൽ മോഷ്ടിക്കാൻ ശ്രമം; സ്‌പൈഡർമാൻ കള്ളൻ പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 16 September 2022

ഓടുന്ന ട്രെയിനിലെ ജനലിലൂടെ കയ്യിട്ട് മൊബൈൽ മോഷ്ടിക്കാൻ ശ്രമം; സ്‌പൈഡർമാൻ കള്ളൻ പിടിയിൽ


ബിഹാറിലെ ബെഗുസറയിലെ സ്‌പൈഡർമാൻ കള്ളൻ പിടിയിൽ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനൽ വഴി മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ച യുവാവാണ് പിടിയിലായത്. യാത്രക്കാർ കൈപിടിച്ചുവച്ചതോടെ 15 കിലോമീറ്ററോളം നീണ്ട സാഹസിക സവാരിക്ക് ശേഷം കള്ളനെ പൊലീസിന് കൈമാറി. റെയിൽവേ പാളങ്ങളിൽ പതിയിരുന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ നിന്നും സാഹസികമായി മൊബൈൽ മോഷ്ടിക്കുന്ന സ്‌പൈഡർമാൻ മോഷ്ടക്കൾ ബിഹാറിലെ ബെഗുസറയിൽ പ്രസിദ്ധരാണ്. സമാനമായി മോഷണം നടത്തിയ യുവാവാണ് പിടിയിലായത്. ഓടുന്ന ട്രെയിനിന്റെ ജനാലയിൽ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ മൊബൈൽ തട്ടാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ ഒരു യാത്രക്കാരൻ ഇയാളുടെ കൈകളിൽ കയറിപ്പിടിച്ചതോടെ ഇയാൾക്ക് പിടിവിടാനാകാതെയായി. ബിഹാറിൽ നിന്നുള്ളതാണ് ഈ വിഡിയോ. അവിടെ ട്രെയിൻ ജനാലകൾ വഴി കവർച്ച പതിവാണ്. ഈ ട്രെയിൻ ബെഗുസാരായിയിൽ നിന്ന് ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോൾ സാഹെബ്പൂർ കമൽ സ്റ്റേഷന് സമീപമാണ് സംഭവം. ജനാലയ്ക്ക് ഉള്ളിലൂടെ കയ്യിട്ട് മൊബൈൽ തട്ടാനായിരുന്നു ശ്രമം.

Post Top Ad