രക്ഷകരാകാന്‍ ഇരിക്കൂറില്‍ ദുരന്തനിവാരണ സേന - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 27 October 2022

രക്ഷകരാകാന്‍ ഇരിക്കൂറില്‍ ദുരന്തനിവാരണ സേന


ഇരിക്കൂര്‍: 
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് സംഘം. 125 പേരെയാണ് പരിശീനം നല്‍കി സേനയുടെ ഭാഗമാക്കുക. അടിയന്തരഘട്ടങ്ങളില്‍ ഇവര്‍ സഹായത്തിനായി എത്തും. പ്രകൃതി ദുരന്തങ്ങളാല്‍ പ്രയാസപ്പെടുന്ന മലയോര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഇരിക്കൂര്‍ ബ്ലോക്ക്. കഴിഞ്ഞ പ്രളയകാലത്ത്  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മഴ കനത്താന്‍ ഉളിക്കല്‍, പയ്യാവൂര്‍, എരുവേശ്ശി പഞ്ചായത്തുകളില്‍ മണ്ണിടിച്ചലും പതിവാണ്. ഈ സാഹചര്യത്തിലാണ് എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന് രൂപം നല്‍കുന്നത്. ഇതിനായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്തുകളിലെ ഓരോ വാര്‍ഡില്‍ നിന്നും 20നും 40നും ഇടയില്‍ പ്രായമുള്ള ഒരാളെ വീതം തെരഞ്ഞെടുത്താണ് സേന രൂപീകരിക്കുക. കായികശേഷി, യൂണിഫോം സേനയില്‍ ചേരാന്‍ പരിശീലിക്കുന്നവര്‍, ദുരന്ത നിവാരണ പ്രവര്‍ത്തനം നടത്തി പരിചയമുള്ളവര്‍, നീന്തല്‍ അറിയുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഇവര്‍ക്ക് ദുരന്തനിവാരണം, നീന്തല്‍, അഗ്‌നിശമന സേന, പൊലീസ്, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം ഒരുക്കും. സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്വയം സുരക്ഷാ ഉപാധികള്‍, കട്ടിംഗ് യന്ത്രം, ഫൈബര്‍ ബോട്ട്, കയര്‍ തുടങ്ങിയവയും തിരിച്ചറിയല്‍ രേഖയും ബ്ലോക്ക് പഞ്ചായത്ത് നല്‍കും. എല്ലാ പഞ്ചായത്തുകളിലും അതത് വി ഇ ഒ മാര്‍ക്കാണ് സേനയുടെ ചുമതല. അടിയന്തരഘട്ടങ്ങളില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടാല്‍ ഇവരുടെ സേവനം ലഭ്യമാക്കും.




Post Top Ad