വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തിൽപ്പെട്ടു: ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 29 October 2022

വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തിൽപ്പെട്ടു: ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം

 


ഗുജറാത്തിൽ വീണ്ടും സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്‌സ്പ്രസ് അപകടത്തിൽപ്പെട്ടു. വൽസാദിലെ അതുൽ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. കാള ഇടിച്ചതിനെ തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മുൻഭാഗം തകർന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.മഹാരാഷ്ട്രയിലെ മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാളയുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8.17 ഓടെയാണ് വന്ദേ ഭാരത് എക്‌സ്പ്രസും കാളയും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മുൻഭാഗം തകർന്നു. ഇതോടെ 15 മിനിറ്റോളം ട്രെയിൻ അവിടെ നിർത്തിയിട്ടു.മുംബൈ സെൻട്രലിനും ഗാന്ധിനഗർ തലസ്ഥാനത്തിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മൂന്നാമത്തെ അപകടമാണിത്. അപകടം പതിവായതോടെ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ, ഒക്ടോബർ 6 ന് അഹമ്മദാബാദിൽ വച്ച് മുംബൈയിൽ നിന്ന് ഗാന്ധിനഗറിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ് എരുമക്കൂട്ടവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിന് ഒരു ദിവസം കഴിഞ്ഞ്, അതായത് ഒക്ടോബർ 7 ന് ഗുജറാത്തിലെ ആനന്ദിൽ വന്ദേഭാരത് പശുവുമായി കൂട്ടിയിടിച്ചു.

Post Top Ad