പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ (99) മരണത്തിൽ അനുശോചനം അറിയിച്ച് ജോ ബൈഡൻ. വെള്ളിയാഴ്ച പുലർച്ചെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാന്ധിനഗറിലെ ശ്മശാനത്തിൽ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചു.ട്വിറ്ററിലാണ് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ അനുശോചനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദിയുടെ വിയോഗത്തിൽ ഞങ്ങളുടെ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്കരമായ സമയത്ത് പ്രധാനമന്ത്രിക്കും കുടുംബത്തിനും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയുണ്ട് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.