കേളകം: ഏഴു ദിവസത്തിനകം പുതിയ ഭൂപടം പ്രസിദ്ധീകരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപന പ്രകാരം ഇറക്കിയ മൂന്നാമത്തെ ഭൂപടത്തിലും ആശങ്കകളും ,അവ്യക്തതകളും തുടരുന്നു.
ആദ്യം ഇറക്കിയ മാപ്പിൽ കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങളുടെ അതിർത്തി ആയി ചേർത്ത പിങ്ക് വരക്ക് മുകളിലൂടെ ചുവന്ന വരകൂടി ചേർത്താണ് പുതിയ മാപ്പ് ഇറക്കിയിട്ടുള്ളത്.പുതിയ മാപ്പിൽ, പഴയമാപ്പിൽ ഇല്ലാത്ത കേളകം,കൊട്ടിയൂർ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളുടെ പേര് അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന മാറ്റം മാത്രമേ ഉള്ളൂ .
പുതിയ മാപ്പിൽ ചീങ്കണ്ണി പുഴയും,ആനമതിലും വനം വകുപ്പിന് കൈവശപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വനാതിർത്തി അല്പം കൂടി ജനവാസ കേന്ദ്രത്തിലേക്ക് ഇറക്കിരേഖപ്പെടുത്തിയിട്ടുണ്ട്.