ഹജ്ജ്: കേരളത്തില്‍ നിന്ന് മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ പരിഗണനയില്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 3 January 2023

ഹജ്ജ്: കേരളത്തില്‍ നിന്ന് മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ പരിഗണനയില്‍


 മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പുറപ്പെടല്‍ കേന്ദ്രമായി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ പരിഗണനയില്‍.കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ കരട് പട്ടികയിലുള്ളതെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. ഹജ്ജിനായി ഓണ്‍ലൈന്‍ അപേക്ഷ ഉടന്‍ സ്വീകരിച്ച്‌ തുടങ്ങുമെന്നും ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ കൊച്ചി വിമാനത്താവളം മാത്രമായിരുന്നു എംബാര്‍ക്കേഷന്‍ പോയിന്‍റ്. ഇത്തവണ ഇന്ത്യയിലാകെ എംബാര്‍ക്കേഷന്‍ പോയിന്‍റുകളുടെ എണ്ണം വര്‍ധിക്കുന്നതോടെയാണ് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റ് കരട് പട്ടികയില്‍ ഇടം പിടിച്ചത്. കഴിഞ്ഞ തവണ ഇന്ത്യയിലാകെ 10 വിമാനത്താവളങ്ങളായിരുന്നു ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം. ഇത്തവണ 25 ആയി ഉയരുമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു .

മലബാര്‍ മേഖലയില്‍ നിന്നാണ് കേരളത്തില്‍ 80 ശതമാനത്തിലേറെ ഹജ്ജ് തീര്‍ത്ഥടകരും. ഇത് കൂടി പരിഗണിച്ചാകും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റുകളുടെ തീരുമാനം. ഹജ്ജിനായുള്ള അപേക്ഷ ഒരാഴ്ചയ്ക്കുള്ളില്‍ സ്വീകരിച്ചു തുടങ്ങും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.


Post Top Ad