കണ്ണൂർ: സാധാരണ ജനങ്ങളെയും പ്രവാസികളെയും സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒരു പോലെ ദ്രോഹിക്കുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ആവശ്യപ്പെട്ടു. മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യ- സാമൂഹിക സുരക്ഷാ സംവിധാനവും കേരളത്തിലെ ജനങ്ങൾക്ക് പ്രദാനം ചെയ്യുന്നതിന് കർമ്മനിരതരായ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണം.ഹയർ സെക്കണ്ടറി വിദ്യാഭ്യാസം സംരക്ഷിക്കുക,ഡി എ കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, വിലക്കയറ്റത്തിന് കാരണമാവുന്ന സെസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിളിക്കാട്ടൂർ മുഹമ്മദലി അധ്യക്ഷനായിരുന്നു. വി.കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.പി. ഷമീർ, പി.കെ ഷംസുദ്ധീൻ, പി.കെ ശിഹാബുദ്ദീൻ......എന്നിവർ സംസാരിച്ചു.കെ ഇസ്മയിൽ സ്വാഗതവും പി ബഷീർ നന്ദിയും പറഞ്ഞു.
Monday, 20 February 2023
ബഡ്ജറ്റിലെ ജനവിരുദ്ധ നയങ്ങൾ തിരുത്തണം കെ ടി സഹദുള്ള

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala