കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ; കൊല്ലത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 27 February 2023

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ; കൊല്ലത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

 


കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികളുടെ ജീവനെടുത്തു. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് ചടയമംഗലത്ത് വെച്ച് അപകടമുണ്ടായത്. പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്ത് (19), തൊളിക്കോട് സ്വദേശിനി ശിഖ (20) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 7.45നാണ് എംസി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മുന്നില്‍ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ മറികടക്കുന്നതിനിടയില്‍ തട്ടി വീഴ്ത്തുകയായിരുന്നു.

കിളിമാനൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷം എന്‍നീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ശിഖ. പത്തനംതിട്ട മുസല്യാര്‍ എന്‍ജിനീയറിങ് കോളജിലെ ബിസിഎ വിദ്യാര്‍ഥിയാണ് അഭിജിത്ത്. ശിഖയെ കിളിമാനൂരിലേക്ക് എത്തിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ബസിന്റെ ഇടതുവശത്തെ പിന്‍ഭാഗം ബൈക്കില്‍ തട്ടി ഇരുവരും ബസിനടിയില്‍പ്പെടുകയായിരുന്നു. ശിഖ തല്‍ക്ഷണം മരിച്ചു. അപകടമുണ്ടായി ഇരുപതു മിനുട്ടിന് ശേഷമാണ് അഭിജിത്തിനെ ആശുപത്രിയില്‍ എത്തിക്കാനായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post Top Ad