ഉളിക്കൽ :വേലത്തിക്കുഴി അമൃത ബാബുവിന്റെ 10 മാസം പ്രായമുള്ള കുഞ്ഞിന്റെ രണ്ടര പവൻ ആഭരണങ്ങളാണ് ഉറങ്ങിക്കിടക്കുമ്പോൾ മോഷണം പോയത് .മാല ,വള .വാച്ച് വള ,അരഞ്ഞാണം എന്നിവയാണ് മോഷണം പോയത് .
രാത്രി ചൂടായതിനാൽ ജനൽ തുറന്ന് കിടന്ന വീട്ടുകാർ ജനാലയുടെ അടുത്തായിരുന്നു കുഞ്ഞിനെ കിടത്തിയത് .മോഷ്ടാവ് ജനാലയിലൂടെ ആഭരണങ്ങൾ പൊട്ടിച്ചെടുക്കുകയായിരുന്നു
ഡോഗ് സ്ക്വാടും ,വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി .ഉളിക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു .