കൊച്ചിയിൽ മാസ്‌ക് നിർബന്ധം; കുട്ടികൾ, ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണാ ജോർജ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 11 March 2023

കൊച്ചിയിൽ മാസ്‌ക് നിർബന്ധം; കുട്ടികൾ, ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണാ ജോർജ്



തിരുവനന്തപുരം: കൊച്ചിയിൽ പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾ, ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നുള്ള വിഷപ്പുക അന്തരീക്ഷമാകെ നിറയുകയും തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശം.വിഷപ്പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്‌നങ്ങളിൽ 799 പേർ ചികിത്സ തേടിയതായും 17 പേരെ കിടത്തി ചികിത്സിച്ചതായും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് നീക്കം. ഐ.എം.എ പ്രൈവറ്റ് ആശുപത്രിയുൾപ്പെടെയുള്ളവയുടെ സഹരകരണം ആരോഗ്യവകുപ്പ് ഉറപ്പാക്കും. ആരോഗ്യ സർവ്വേ ചൊവ്വാഴ്ച ആരംഭിക്കുമെന്നും മൊബൈൽ യൂണിറ്റുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.എറണാകുളം ജില്ലയിൽ പകർച്ച വ്യാധികൾക്ക് എതിരെയുള്ള നടപടികൾ ശക്തമാക്കാനും ധാരണയായി. ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുത്. അഗ്‌നിശമന സേനയിൽ ഉൾപ്പെട്ടവർക്ക് ആരോഗ്യ പരിശോധനകൾ നൽകുമെന്നും അവർക്ക് പിന്തുണയുണ്ടാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കാലവസ്ഥയിൽ വരുന്ന മാറ്റം വളരെ വലുതാണെന്നും ചൂട് കൂടുതലായതിനാൽ എല്ലാവരും ധാരാളം വെള്ളം കുടിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Post Top Ad