അരിക്കൊമ്പൻ ദൗത്യ മേഖലയിൽ എത്തിയിട്ടുണ്ടെന്നും സൂര്യൻ ഉദിക്കുമ്പോൾ വെടി വയ്ക്കുമെന്നും സി സി എഫ് ആർ.എസ് അരുൺ. ദൗത്യംവിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അരിക്കൊമ്പൻ ഇപ്പോഴുള്ളത് സിമന്റ് പാലത്തിന് സമീപമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് പൂർണായും സജ്ജമാണ്. ആദ്യ സംഘം 101 കോളനിയിലേക്ക് അല്പസമയം മുമ്പ് പുറപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാൽ രാവിലെ ആറ് മണി കഴിയുമ്പോൾ തന്നെ അരിക്കൊമ്പനെ മയക്കുവെടി വച്ചേയ്ക്കും. ജനങ്ങൾ പൂർണമായും ദൗത്ത്യത്തോട് സഹകരിക്കുന്നുണ്ടെന്നും നേരത്തേ നേരിയ ചാറ്റൽമഴ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കാലാവസ്ഥ പൂർണമായും അനുകൂലമാണെന്നും ദൗത്യ സംഘം അറിയിച്ചു.
Thursday, 27 April 2023

About Weonelive
We One Kerala