ഇടുക്കിയിൽ വീണ്ടും രൂക്ഷമായ കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന തകർത്തു. ചക്കകൊമ്പനാണ് ആക്രമണത്തിന് പുറകിലെന്ന് നാട്ടുകാർ സംശയിക്കുന്നു. ഇന്നലെ കോളനിയുടെ സമീപം ചക്കകൊമ്പൻ തമ്പടിച്ചിരുന്നു. ആനയുടെ സാമീപ്യം മനസിലാക്കിയ ലീല മറ്റൊരു സ്ഥലത്തേക്ക് ഇന്നലെ മാറിയിരുന്നു.രാത്രിയിൽ ഷെഡ് തകർത്തത് കണ്ട നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് തളച്ചിരിക്കുന്നത്. നടപടികൾ ഉണ്ടാകാത്തതിൽ വനംവകുപ്പിനെതിരെ കനത്ത പ്രതിഷേധം നാട്ടുകാർക്ക് ഉണ്ട്.
Sunday, 23 April 2023
Home
. NEWS kannur kerala
ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം; വീടിനോട് ചേർന്നുള്ള ഷെഡും വാതിലും തകർത്തു

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala