കോളനി’ എന്ന വിശേഷണം മാറ്റണം: പരിഗണനയിലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 16 April 2023

കോളനി’ എന്ന വിശേഷണം മാറ്റണം: പരിഗണനയിലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.

 



തൃശൂർ‌: ‘കോളനി’ എന്ന വിശേഷണം മാറ്റുന്നത്‌ പരിഗണനയിലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കോളനികൾ എന്ന പേര് വിളിക്കുന്ന സമ്പ്രദായം മാറ്റണമെന്നും ഇതിനുള്ള ആലോചനയിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. ഷൊർണൂർ നഗരസഭയിലെ അയ്യങ്കാളി സ്മാരക പട്ടികജാതി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കോളനി എന്ന പേര് കേട്ടാൽത്തന്നെ അവരെ അടിമകളാക്കി തിരിച്ചവർ എന്ന അർഥം വരും. അതുകൊണ്ട് ആ പേര് മാറ്റുന്നതിനുള്ള ആലോചനയിലാണ്" മന്ത്രി പറഞ്ഞു. 

ഡിജിറ്റൽ എഡ്യൂക്കേഷനുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും ഇതിൽ പാവപ്പെട്ടവർക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 1083 ആദിവാസി പ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിച്ചു. കുറച്ചു സ്ഥലങ്ങളിലും ഇന്റർനെറ്റ് എത്തിക്കാനുണ്ട്. ഇത് വേഗം പൂർത്തിയാക്കി ഇന്ത്യയിൽ ആദ്യമായി ആദിവാസിമേഖലകളിൽ മുഴുവനായും ഇന്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറും, മന്ത്രി പറഞ്ഞു.

Post Top Ad