കണ്ണൂർ | എൻ.ജി.ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ എ പി ജെ അബ്ദുൾ കലാം ലൈബ്രറി സാമൂഹിക സംരംഭകത്വ പരിപാടിയുടെ ഭാഗമായി നൽകുന്ന തയ്യൽ മെഷീനുകളുടെ ആദ്യ ഘട്ട വിതരണം ശനിയാഴ്ച നടക്കും.
വൈകീട്ട് അഞ്ചിന് എ പി ജെ ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ മെഷീൻ വിതരണം ചെയ്യും.ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുത്ത 100 പേർക്കാണ് മെഷീൻ നൽകുന്നത്.
വിവിധ കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് 500 തയ്യൽ മെഷീനുകൾ വിതരണം ചെയ്യും. അപേക്ഷ കണ്ണൂർ ലൈബ്രറിയിൽ നിന്ന് ലഭിക്കും. ഫോൺ: 9447372316