പയ്യന്നൂർ: പൊതു സ്ഥലത്തിരുന്ന് മദ്യപിക്കുന്നതിനിടെ പിടിയിലായ തൃക്കരിപ്പൂർ സ്വദേശികളായ മണികണ്ഠൻ, കൃഷ്ണൻ എന്നിവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിനിടയിലാണ് ഡ്യുട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറെ മണികണ്ഠൻ കഴുത്തിന് പിടിച്ച് മർദിച്ചത്. കൃഷ്ണൻ രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. രണ്ടു പേരും മദ്യ ലഹരിയിലായിരുന്നു. പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും, പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ചതിനും രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.