ഇരിട്ടി: മൂന്നാറിൽ ഉൾപ്പെടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ അരികൊമ്പനെ ആറളം ഫാമിലേക്ക് മാറ്റുന്നുവെന്ന അഭ്യൂഹം നിലനിൽക്കുന്ന പാശ്ചാത്തലത്തിൽ അധികാരികൾ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാൽ ആറളം ഫാമിലേക്ക് മാറ്റുന്ന തീരുമാനം കൈകൊണ്ടാൽ ജനകീയമായി നേരിടുമെന്ന് മുസ്‌ലിം യൂത്ത് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു. വന്യജീവി അക്രമത്തിന്റെ ഫലമായി കഴിഞ്ഞ വർഷങ്ങളിലായി ആറളം ഫാമിലെ ജീവനക്കാരെ ഉൾപ്പെടെ പത്തോളം ജീവനുകൾ നഷ്ടപ്പെട്ട ആറളത്തേക്ക് അരിക്കൊമ്പനെക്കൂടി കൊണ്ടുവരാനുള്ള ചർച്ചകൾ പോലും ആ നാടിനോടും നാട്ടുകാരോടും ചെയ്യുന്ന ചരിത്രപരമായ ക്രൂരതയായിരിക്കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം ഭാരവാഹിളകളായ ഫവാസ് പുന്നാട്, അജ്മൽ ആറളം, ഷംനാസ് മാസ്റ്റർ എന്നിവർ അഭിപ്രായപ്പെട്ടു.
Friday, 21 April 2023
Home
Kannur
kerala
NEWS
അരിക്കൊമ്പനെ ആറളം ഫാമിലേക്ക് മാറ്റാനുള്ള നീക്കം ജനകീയമായി നേരിടും: യൂത്ത് ലീഗ്