കെഎസ്ആർടിസി രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അംഗീകൃത യൂണിയനുകൾ സമരം ചെയ്യും. കെഎസ്ആർടിസി ജീവനക്കാർ വിഷുവിന് മുൻപ് രണ്ടാം ഗഡു ശമ്പളം പ്രതീക്ഷിച്ചതാണ്. എന്നാൽ നിരാശയായിരുന്നു ഫലം. ഭരണപക്ഷ യൂണിയനായ സിഐടിയുവും കോൺഗ്രസ് അനുകൂല ടിഡിഎഫും സംയുക്തമായി ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുന്നത്. ബി.എം.എസ് യൂണിയൻ തമ്പാനൂരിൽ പട്ടിണി സമരമിരിക്കും.230 കോടി രൂപ മാർച്ച് മാസം വരുമാനമായി ലഭിച്ചിട്ടും ജീവനക്കാർക്ക് ദുരിതം മാത്രമെന്നാണ് യൂണിയനുകളുടെ ആക്ഷേപം. ഇതോടെയാണ് സമരത്തിന് യൂണിയനുകൾ തീരുമാനിച്ചത്.
Sunday, 16 April 2023
Home
Unlabelled
കെഎസ്ആർടിസി രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അംഗീകൃത യൂണിയനുകളുടെ സമരം
കെഎസ്ആർടിസി രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അംഗീകൃത യൂണിയനുകളുടെ സമരം

About Weonelive
We One Kerala