ചീര തോരൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 18 April 2023

ചീര തോരൻ

 




ചീര – ഒരു കൈ പിടിയിൽ ഒതുങ്ങുന്നത്

അരച്ച് ചേർക്കേണ്ട ഇനങ്ങൾ

തേങ്ങ ചിരകിയത് – ഒരു കപ്പ്

വെളുത്തുള്ളി – 3- 4 അല്ലി

മഞ്ഞൾ പൊടി – ഒരു നുള്ള്

മുളക് പൊടി – അര ടീസ്പൂൺ

ഉപ്പ് – പാകത്തിന്

താളിക്കൻ വേണ്ടവ

വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ

കടുക് – ഒരു ടീസ്പൂൺ

ചീര ഇല അരിയുന്ന വിധം

ചീരയില 3 – 4 പ്രാവശ്യം നല്ല പോലെ വെള്ളത്തിൽ ഉലച്ച് കഴുകി എടുക്കുക.

കഴുകി എടുത്ത ചീര ഇല വെള്ളം തോരാൻ കുറച്ചു നേരം നിരത്തി വെക്കുക.

അരപ്പ് തയ്യാറാക്കുന്ന വിധം

മിക്സി ജാറിൽ തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി, മുളക് പൊടി, വെളുത്തുള്ളി,ഉപ്പ് ഇവ ഇട്ടു ചതച്ച് എടുക്കുക. അരഞു പോകരുത്.

തോരൻ തയ്യാറാക്കുന്ന വിധം

അടുപ്പ് കത്തിച്ച് ഒരു ചീനച്ചട്ടി അതിൽ വെക്കുക.

ചീനചചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടുമ്പോൾ, അതിലേക്ക് അരിഞ് വെച്ച ചീരയിലയും അരപ്പും ചേർത്ത് അടച്ച് വെച്ച് 5 മിനുട്ട് വേവക്കുക5 മിനിറ്റ് കഴിഞ്ഞ് അടപ്പ് മാററി നല്ല പോലെ ചീര ഇല ഇളക്കി തോർത്തി എടുക്കുക.തീ അണച്ചു,തോരൻ അടുപ്പിൽ നിന്നും മാറ്റി വെക്കുക.

ചീര തോരൻ തയ്യാർ.( ചീര ഇല വളരെ iron content ഉള്ള ഒരു ഇല വർഗ്ഗമാണ്. heamoglobin വർധിക്കാൻ ഇത് വളരെ അധികം സഹായിക്കുന്നു.)

Post Top Ad