വസ്തുക്കളുടെ വിലവർധനയ്ക്കൊപ്പം അനുബന്ധ സാധനങ്ങളിലുള്ള വില വര്‍ധന കൂടിയായപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ് നിര്‍മാണ മേഖല.കെട്ടിട നിര്‍മാണ പെര്‍മിറ്റ്, ലൈസന്‍സ് ഫീസ് എന്നിവ അടുത്തിടെ വര്‍ധിച്ചിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ മെറ്റല്‍, നിര്‍മിത മണല്‍ എന്നിവയുള്‍പ്പെടെ മിക്കവയുടെയും അടിസ്ഥാന വില നാല്പത് ശതമാനം വരെയാണ് ഉയര്‍ന്നത്. 2022 ഏപ്രിലില്‍ 20 എം.എം വലുപ്പമുള്ള മെറ്റലിന് ക്യുബിക് അടിക്ക് 50 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 72 ആയിട്ടുണ്ട്. മെറ്റല്‍ വിലയുടെ വര്‍ധനവ് കോണ്ഗ്രീറ്റിനും വില വര്‍ധനയുണ്ടാകാന്‍ ഇടയാക്കും. മണലിന്റെ (പ്ലാസ്റ്ററിങ് സാന്‍ഡ്) ക്യുബിക് അടിയുടെ വില 63ല്‍ നിന്ന് 82 രൂപയായി ഉയര്‍ന്നിട്ടുണ്ട്