തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനായി സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ തയ്യാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. സംഭവത്തില്‍ ഡിസിപി അന്വേഷണം തുടങ്ങിയെന്ന് സി എച്ച് നാഗരാജു പറഞ്ഞു. തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റിൽ നിന്നാണോ ചോർച്ചയെന്ന് പരിശോധിക്കുകയാണ്. ചോർച്ചയിൽ ഏതൊരു ആശങ്കയും വേണ്ടെന്നും പകരം പല സ്കീമുകളും പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സുരക്ഷ ക്രമീകരണങ്ങൾ ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേര്‍ത്തു.
Sunday, 23 April 2023

About Weonelive
We One Kerala