പിണറായി: ഡൽഹിയിൽ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തിയതിന് മഹിളാ അസോസിയേഷൻ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പിണറായിയിൽ പ്രതിഷേധ പ്രകടനം നടത്തി. മഹിളാ നേതാക്കളായ പി കെ ശ്രീമതി ടീച്ചര്‍, കെ കെ ശൈലജ ടീച്ചര്‍, സി എസ് സുജാത എന്നിവരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ലൈംഗിക പീഡന പരാതി നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ടാണ് മഹിളാ അസോസിയേഷൻ ഡൽഹിയിൽ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പിണറായിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ ശോഭ, ടി ഷബ്‌ന, സി പി ബേബി സരോജം എന്നിവർ നേതൃത്വം നൽകി.
Thursday, 27 April 2023