എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന വിദ്യാർത്ഥി റാലി ഇന്ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 28 April 2023

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന വിദ്യാർത്ഥി റാലി ഇന്ന്




കണ്ണൂർ: നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഇന്നത്തെ സമാപന വേദി കേരളത്തിലെ ഏറ്റവും വലിയ ഭരണഘടനാ സംരക്ഷണ സമ്മേളനമായി മാറും. കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് പരിസമാപ്തിയാകുമ്പോള്‍ സാക്ഷികളാകാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്ന് ലക്ഷത്തിലേറെ പേരാണ് കണ്ണൂരിലേക്കെത്തുന്നത്.

പ്രമേയത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അമ്പത് സെഷനുകളാണ് കഴിഞ്ഞ നാലു ദിനങ്ങളിലായി കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ദിനേശ് ഓഡിറ്റോറിയം, കാള്‍ടെക്‌സ്, കലക്ടറേറ്റ് മൈതാനം, പോലീസ് മൈതാനം, നെഹ്‌റു കോര്‍ണര്‍, സ്റ്റേഡിയം കോര്‍ണര്‍ എന്നിങ്ങനെ ആറു കേന്ദ്രങ്ങളില്‍ നടന്ന വിവിധ പരിപാടികള്‍ ശ്രവിക്കാനെത്തിയത് നൂറുകണക്കിനാളുകളാണ്. വേദികളിലെ ഓരോ സെഷനും പങ്കാളിത്തം കൊണ്ട് ചെറു സമ്മേളനങ്ങളായി മാറി. പോലീസ് മൈതാനിയില്‍ നടന്ന പുസ്തക ലോകം സന്ദര്‍ശിക്കാന്‍ എത്തിയവരുടെ എണ്ണം ഇതിനകം അമ്പതിനായിരം കടന്നതായാണ് സംഘാടകരുടെ വിലയിരുത്തല്‍. ഇതോടുചേര്‍ന്ന് നടക്കുന്ന എജു സൈന്‍ വിദ്യാഭ്യാസ എക്‌സ്‌പോയില്‍ ഓരോ ദിവസവും രാത്രി ഏറെ വൈകുവോളം ജനബാഹുല്യമുണ്ടായി. പരിപാടിയുടെ സംഘാടനത്തെയും പ്രചാരണ മികവിനെയും പുകഴ്ത്തി പൊതുരംഗത്തു നിന്നുള്ള നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്. നാലു ദിനങ്ങള്‍ കണ്ണൂരിനെ ഇളക്കിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സമാപന മഹാസമ്മേളനത്തിലേക്ക് സംഘാടകര്‍ ചുവടുവെക്കുന്നത്. 14 ജില്ലകളില്‍ നിന്നായി 3,000 ബസുകള്‍ സമ്മേളനത്തിലേക്കെത്തും.

ചെറുവാഹനങ്ങളില്‍ വരുന്നവരുടെ എണ്ണം ഇതിന് പുറമെയാണ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുന്നത്. പരിപാടിക്കെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ കണ്ണൂരിലെ സുന്നി സംഘടനകള്‍ക്കൊപ്പം ബഹുജന പ്രസ്ഥാനങ്ങളും അണിനിരന്നത് നവ്യാനുഭവമാണ്. കണ്ണൂരിന്റെ ഇതപര്യന്തമുള്ള സമ്മേളന ചരിത്രങ്ങളെ മാറ്റെഴുതുന്ന മഹാസംഗമത്തിനാണ് അറക്കല്‍ രാജദേശം സാക്ഷിയാകാനിരിക്കുന്നത്. ഗതാഗത #ssfgoldenfifty ക്രമീകരണം ഉള്‍പ്പെടെ സഹായങ്ങളുമായി പോലീസ് സേനയും നഗര സഭയും സംഘാടകര്‍ക്കൊപ്പം തന്നെയുണ്

Post Top Ad