കണ്ണൂർ : സര്‍ക്കാര്‍ സര്‍വീസില്‍ ആറുവര്‍ഷം ജോലി നോക്കിയ പെന്ഷന് പോലുമില്ലാത്ത ഹീമോഫീലിയ രോഗിയായ ഭിന്നശേഷിക്കാരന് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ബിപിഎല്‍ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കണ്ണൂര്‍ കീഴൂര്‍ ഇടക്കാനം പത്മാലയത്തില്‍ വി.കെ. പത്മകുമാറിന്റെ പരാതിയിലാണു നടപടി. പരാതിക്കാരന് കമ്മീഷന് ഉത്തരവിന്റെ പകര്‍പ്പുമായി ജില്ലാ സപ്ലൈ ഓഫീസറെ നേരില്‍ കാണണമെന്നും അപേക്ഷ ലഭിച്ചാലുടന്‍ ബിപിഎല്‍ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നും കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് കണ്ണൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്കു നിര്‍ദേശം നല്കി.