കുടുംബശ്രീ ഇൻഷുറൻസ് ; 11.28 ലക്ഷം പേർക്ക്‌ സുരക്ഷ , വാർഷിക പ്രീമിയം 174 രൂപമാത്രം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 3 May 2023

കുടുംബശ്രീ ഇൻഷുറൻസ് ; 11.28 ലക്ഷം പേർക്ക്‌ സുരക്ഷ , വാർഷിക പ്രീമിയം 174 രൂപമാത്രം




തിരുവനന്തപുരം:

കുറഞ്ഞ വാർഷിക പ്രീമിയം നിരക്കിൽ അംഗങ്ങൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ "ജീവൻ ദീപം ഒരുമ' പദ്ധതിയിൽ 11,28,381 വനിതകൾ അംഗങ്ങളായതായി മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പ്‌, ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷൻ എന്നിവയുമായി ചേർന്നാണിത്‌. 174 രൂപയാണ്‌ വാർഷിക പ്രീമിയം.

അയൽക്കൂട്ട അംഗത്തിന് സ്വാഭാവിക മരണമോ അപകടമരണമോ സംഭവിച്ചാലും അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. അംഗങ്ങൾ ചേർന്ന് ലിങ്കേജ് വായ്പയെടുത്തശേഷം ഇതിലെ അംഗം മരിച്ചാൽ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടെ മരിച്ച വ്യക്തിയുടെ വായ്പാത്തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. ബാക്കി തുക അവകാശിക്കും ലഭിക്കും.

18 മുതൽ 74 വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 18നും 50നും ഇടയിൽ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിച്ചാൽ അവകാശിക്ക് ഒരു ലക്ഷം രൂപ ലഭിക്കും.ഷോർട്ട് ന്യൂസ്‌ കണ്ണൂർ. 51-–-60 പ്രായമുള്ള പോളിസി ഉടമ മരിച്ചാൽ 45,000 രൂപയും 61–-70 പ്രായക്കാർക്ക്‌ 15,000 രൂപയും 71–-74 പ്രായക്കാർക്ക്‌ 10,000 രൂപയുമാണ്‌ ലഭിക്കുക. സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സൺമാരുടെ ഗ്രൂപ്പായ ബീമ മിത്ര വഴിയാണ് അയൽക്കൂട്ട അംഗങ്ങളിൽനിന്ന്‌ പ്രീമിയം സമാഹരിക്കുന്നത്‌. പദ്ധതിയിൽ പുതുതായി അംഗങ്ങളെ ചേർക്കുന്നതും ബീമ മിത്രയാണ്.

കൂടുതൽ പേരെ ഇൻഷുറൻസ്‌ പദ്ധതിയിൽ ചേർത്ത കൊച്ചി വെസ്റ്റ്‌ സിഡിഎസ്‌, അംഗങ്ങളിൽ കൂടുതൽ ശതമാനം പേരെ ചേർത്ത എറണാകുളം എടയ്ക്കാട്ടുവയൽ പഞ്ചായത്ത്‌, കൂടുതൽപേർ അംഗങ്ങളായ എറണാകുളം ജില്ല എന്നിവർക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു

Post Top Ad