ഡിയോഡറൻ്റ് ആണെന്നുകരുതി പെപ്പർ സ്പ്രേ അടിച്ച 22 കുട്ടികൾ ബോധം കെട്ടുവീണു. അധ്യാപകൻ്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ മെഹ്റോളിയിലുള്ള സർക്കാർ സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.