കേരളാ സ്റ്റോറി സാങ്കൽപ്പിക ചിത്രമല്ലേ? മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും'; ഹൈക്കോടതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Friday, 5 May 2023

കേരളാ സ്റ്റോറി സാങ്കൽപ്പിക ചിത്രമല്ലേ? മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും'; ഹൈക്കോടതി


 കൊച്ചി: കേരള സ്റ്റോറി സിനിമക്കതിരായ ഹര്‍ജിയില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി.ട്രെയിലർ മുഴുവൻ സമൂഹത്തിനെതിരാകുന്നതല്ലല്ലോയെന്ന് കോടതി ചോദിച്ചു. നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്.ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്‍റെ  ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദിച്ചു. കുറ്റകരമായ എന്താണ് ചിത്രത്തിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.ആല്ലാഹുവാണ് ഏകദൈവം എന്ന് ചിത്രത്തിൽ പറയുന്നതിൽ എന്താണ് തെറ്റ്? ഒരാൾക്ക് തന്‍റെ മതത്തിലും ദൈവത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഉളള അവകാശം രാജ്യം പൗരന് നൽകുന്നുണ്ട്.കുറ്റകരമായ എന്താണ് ട്രെയിലറിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. ചിത്രത്തിന്‍റെ  ടീസറും ,ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു.ഇസ്ലാം മതത്തിനെതിരെ  ചിത്രത്തിന്‍റെ  ട്രെയിലറിൽ പരാമർശം ഒന്നും ഇല്ല. ഐഎസിനെതിരെയല്ലെ പരാമർശം ഉളളത്?.ഇത്തരം ഓർഗനൈസേഷൻസിനെപ്പറ്റി എത്രയോ സിനിമകളിൽ ഇതിനകം വന്നിരിക്കുന്നു. ഹിന്ദു സന്യാസിമാർക്കെതിരെയും ക്രിസ്ത്യൻ വൈദികർക്കെതിരെയും മുൻപ് പല സിനിമകളിലും പരാമർശങ്ങളും മറ്റും ഉണ്ടായിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഫിക്ഷൻ എന്ന രീതിയിലല്ലേ ഇതിനെയൊക്കെ കണ്ടത്. ഇപ്പോൾ മാത്രമെന്താണ് ഇത്ര പ്രത്യേകത?ഈ സിനിമ ഏതു തരത്തിലാണ് സമൂഹത്തിൽ വിഭാഗീയതയും സംഘർഷവും സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു. കേരളത്തിൽ  ലൌജിഹാദ് ഉണ്ടെന്ന് ഇതുവരെ ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ലെന്ന് ഹരജിക്കാർ വാദിച്ചു


.

Post Top Ad