കണ്ണൂർ: സംഘടനാ സംവിധാനം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായി മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രീ- അഫിലിയേഷൻ ക്യാമ്പ് നടന്നു.
കണ്ണൂർ ചേമ്പർ ഹാളിൽ സംസ്ഥാന മുസ്ലിം സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്തു.ജില്ലയിലെ മുഴുവൻ ശാഖാ കമ്മിറ്റികളുടെയും സ്ഥിതി വിവരങ്ങൾശാഖാ പ്രവർത്തനങ്ങൾ എന്നിവഈ ക്യാമ്പിലൂടെ ശേഖരിക്കും.മെയ് അഞ്ചിന് മണ്ഡലം തലങ്ങളിലും മെയ് 6 7 തീയതികളിൽ പഞ്ചായത്ത് തലങ്ങളിലും പത്തിന് ശാഖ തലങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് അഡ്വ. കെ എ ലത്തീഫ് പ്രീ -അഫ്ലിയേഷൻ പദ്ധതിയെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ മുഹമ്മദ് കടവത്തൂർ . വി പി വമ്പൻ ,അഡ്വ. എസ് മുഹമ്മദ്, കെ പി താഹിർ , കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ ,എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ, എൻ കെ റഫീഖ് മാസ്റ്റർ, പി കെ സുബൈർ പ്രസംഗിച്ചു.