എസ്കോള്‍- മലബാര്‍ ഫിലിംഫെസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാജീവ്
നടുവനാട് മികച്ച സംവിധായകന്, ബിജുക്കുട്ടന് നടന്, മഞ്ജു പത്രോസ് നടി
മാമുക്കോയക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, നാദിര്‍ഷ ബഹുമുഖ പ്രതിഭ.
തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ എസ്കോള്‍ ഫിലിംഫെസ്റ്റില്‍ മാക്കൊട്ടന്‍ എന്ന
സിനിമയുടെ സംവിധായകന് രാജീവ് നടുവനാടിനെ മികച്ച സംവിധായകനായി
തെരഞ്ഞെടുത്തത്. അതേ സിനിമയിലെ അഭിനയത്തിന് ബിജുക്കുട്ടന് മികച്ചനടനുള്ള
അവാര്‍ഡും ഉരു എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുപത്രോസിനെ
മികച്ചനടിയായും, ഉറ്റവര്‍ എന്ന സിനിമക്ക് തിരക്കഥ എഴുതിക്കൊണ്ട് അനില്‍ദേവ്
മികച്ചതിരക്കഥാകൃത്തുമായി. സ്റ്റാന്‍ഡേര്‍ഡ് 5ബിഎന്ന സിനിമയുടെ
സംവിധായകന് വിനോദ് ലാലിന് സ്പെഷല്ജൂറി അവാര്‍ഡും നേടി.
ക്യാമറാ മാന്‍ ശ്രീനി ,സജി തങ്കപ്പന്,അരുണ്സുപ്രന് (സ്റ്റാന്‍ഡേര്‍ഡ്
5ബി) പശ്ചാത്തലസംഗീതം ദീപാങ്കുരന് (ഉരു), ബാലതാരങ്ങള്‍ പ്രാര്‍ത്ഥന പി
നായര്‍, ധ്യാന്‍ കൃഷ്ണ(മാക്കൊട്ടന്‍), എഡിറ്റര്‍ അഭിലാഷ്
വിശ്വനാഥന്(സ്റ്റാന്‍ഡേര്‍ഡ്5ബി), ഗാനരചന പ്രഭാവര്‍മ്മ(ഉരു),
കലാസംവിധാനം-വിനോദ് കൂത്തുപറമ്പ്(ഉരു), പോസ്റ്റര്‍ ഡിസൈന്‍ വിനീത് ഇരിട്ടി
(മാക്കൊട്ടന്‍), കളറിസ്റ്റ് ഹരിജിനായര് (ഉരു), സംഗീത സംവിധായകന് ഷൈന്‍
വെങ്കിടങ്ങ് (മാക്കൊട്ടന്‍), ഗായകന് രതീഷ് മേപ്പയൂര്‍ (മാക്കൊട്ടന്‍)
ഗായിക ആതിരമുരളി (ഉറ്റവര്‍). ജൂണ്‍ മാസം തൃശൂരില്‍ അവാര്‍ഡുകള്‍ വിതരണം
ചെയ്യും.