പാട്ടും കളിയുമായി ഉത്സവമേളമായി പഠനോത്സവം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 5 May 2023

പാട്ടും കളിയുമായി ഉത്സവമേളമായി പഠനോത്സവം


ഇരിട്ടി: പാട്ടും കളിയും ഡാൻസും, പഠന സഹായ പ്രദർശനവും നാടകവുമൊക്കെ സമന്വയിപ്പിച്ച് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പഠനോത്സവം സ്കൂളിൻ്റെ മികവിൻ്റെ ഉത്സവമായി മാറി. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി സ്കൂൾ തലത്തിൽ നടപ്പിലാക്കുന്ന പ്രാദേശിക പoനോത്സവത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും പ്രദർശനങ്ങളും സംഘടിപ്പിച്ചത്.

അധ്യയന വർഷം പാo ഭാഗത്തുനിന്ന് ഉൾക്കൊണ്ട അറിവുകളെ പല കലാപ്രകടനങ്ങളിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം.ബാബു മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ കെ.നന്ദനൻ,പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ, അധ്യാപകരായ എം.പ്രദീപൻ, ഷൈനി യോഹന്നാൻ, പി.വി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ എൻ.ബീന,കെ.വി.പ്രസാദ്, പി.രമേശൻ, പി.എൻ.ഷീബ, ടി.വി.റീന,പി.എം.അഖില,എം.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.

Post Top Ad