കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരനെ പിടികൂടി. മട്ടാമ്പ്രം സ്വദേശി സുനീറാണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത്.
ആയിക്കരയില്‍ നിന്നാണ് സുനീറിനെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്, ക്വട്ടേഷന്‍, തട്ടിക്കൊണ്ട് പോകല്‍ ഉള്‍പ്പെടെ പതിമൂന്ന് കേസുകളിലെ പ്രതിയാണ് സുനീര്‍.