ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 May 2023

ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടി

 


ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം. വൈപ്പിന്‍ സ്വദേശി സാം സോമന്റ ബന്ധുക്കള്‍ക്കാണ് ഷിപ്പിങ് കമ്പനിയില്‍ നിന്ന് വിവരം ലഭിച്ചത്. ഭര്‍ത്താവ് സുരക്ഷിതനാണോ എന്ന് പോലും വ്യക്തതയില്ലെന്ന് സാമിന്റ ഭാര്യ സൂസന്‍  പറഞ്ഞു. ഇതോടെ മൂന്ന് മലയാളികള്‍ ഇറാനിയന്‍ നേവിയുടെ കസ്റ്റഡിയിലുണ്ടെന്ന് വ്യക്തമായികഴിഞ്ഞ ദിവസമാണ് സാം ജോലി ചെയ്യുന്ന ഷിപ്പിങ്ങ് കമ്പനിയില്‍ നിന്ന് ഭര്‍ത്താവ് ഇറാനിയന്‍ നേവിയുടെ കസ്റ്റഡിയിലാണെന്ന് ഭാര്യ സൂസന് വിവരം ലഭിക്കുന്നത്. പിടിയിലാകുന്നതിന്റെ അന്ന് രാവിലെ പോലും സാം വിളിച്ചിരുന്നുവെന്ന് സൂസന്‍ പറഞ്ഞു. എല്ലാ ദിവസവും ഷിപ്പിങ്ങ് കമ്പനിയില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും പക്ഷെ കപ്പലിലുള്ളവര്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് അവര്‍ക്ക് വ്യക്തമായ ഉത്തരമില്ലെന്നും കുടുംബം പറയുന്നു.കപ്പലില്‍ എഞ്ചിനീയറിയാണ് സാം സംസണ്‍ ജോലി ചെയ്യുന്നത്. ഫെബ്രുവരിയിലാണ് അവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. നേരത്തെ പറവൂര്‍ സ്വദേശിയായ എഡ്വിന്‍, കടവന്ത്ര സ്വദേശിയായ ജിസ് മോന്‍ എന്നിവരും 27 അംഗ സംഘത്തിലുണ്ടെന്ന് വിവരം പുറത്തു വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍.

Post Top Ad