ഇരിട്ടിയുടെ കഥാകാരി ബുഷ്റ സലാമിൻ്റെ പുസ്തക പ്രകാശനം ജൂൺ 21ന് - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 19 June 2023

ഇരിട്ടിയുടെ കഥാകാരി ബുഷ്റ സലാമിൻ്റെ പുസ്തക പ്രകാശനം ജൂൺ 21ന്


ഇരിട്ടി: വായനവാരാചരണത്തിൽ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ തൻ്റെ പുസ്തക പ്രകാശന വുമായി ഇരിട്ടിയുടെ കഥയെഴുത്തുകാരി. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 95 ബാച്ച്  പൂർവ വിദ്യാർത്ഥിയും കഥാകാരിയുമായ ഇരിട്ടി പുന്നാട് സാജിദ മൻസിലിൽ ബുഷ്റ സലാം ആണ്  പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ വെച്ച് തൻ്റെ സാഹിത്യ സൃഷ്ടിയുടെ പ്രകാശനത്തി നൊരുങ്ങുന്നത്. ബുഷ്റ സലാം ഉൾപ്പെടെ കേരളത്തിലെ 12 ഓളം കഥാകൃത്തുക്കളുടെ കഥകളും ലേഖനങ്ങളും, യാത്രാനുഭവങ്ങളും ഉൾപ്പെടെയുള്ള സാഹിത്യ സൃഷ്ടികളടങ്ങിയ റഷീദ് വെന്നിയൂറിൻ്റെ നേതൃത്വത്തിൽ 'മന്ദാരം പബ്ലിക്കേഷൻസ് പുറത്തിറക്കിയ പൂമരച്ചില്ലകൾ എന്ന പുസ്തകസമാഹാരമാണ് നാളെ പ്രകാശനം ചെയ്യുന്നത്. നാളെ രാവിലെ 10 മണിക്ക് ബുഷ്റസലാം പത്താം ക്ലാസ് വരെ പഠിച്ച ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത സ്കൂൾ പ്രിൻസിപ്പാൾ കെ. ഇ.ശ്രീജ ടീച്ചർ, പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ ടീച്ചർ, എന്നിവർക്ക് പുസ്തകങ്ങൾ കൈമാറി പ്രകാശനം ചെയ്യും. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനാകും. പിടിഎ വൈസ് പ്രസിഡണ്ട് ആർ.കെ. ഷൈജു, സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി.സുജേഷ് ബാബു മാസ്റ്റർ, പി.വി.ശശീന്ദ്രൻ മാസ്റ്റർ, ബുഷ്‌റസലാം എന്നിവർ സംസാരിക്കും.


Post Top Ad