ബി.എസ്-4 വാഹനത്തിന് ഇനി വര്‍ഷം രണ്ടുതവണ പുകപരിശോധന; കേന്ദ്ര നിര്‍ദേശം മറികടന്ന് സംസ്ഥാനം.. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 19 June 2023

ബി.എസ്-4 വാഹനത്തിന് ഇനി വര്‍ഷം രണ്ടുതവണ പുകപരിശോധന; കേന്ദ്ര നിര്‍ദേശം മറികടന്ന് സംസ്ഥാനം..


പുക പരിശോധനാ കേന്ദ്ര ഉടമകള്‍ക്കുവേണ്ടി കേന്ദ്രചട്ടം മറികടന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത്. (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തിയതും മന്ത്രി ആന്റണി രാജു ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശ മറികടന്നെന്ന് രേഖകള്‍. ഗതാഗതസെക്രട്ടറി ബിജുപ്രഭാകറിന്റെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെയും ശുപാര്‍ശകള്‍ മറികടന്നാണ് പുകപരിശോധനാകേന്ദ്രങ്ങള്‍ക്ക്. സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനം മന്ത്രിയെടുത്തത്. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകപരിശോധനാ നിരക്ക് നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ചെങ്കിലും കാലാവധി കുറയ്ക്കുന്നത് കേന്ദ്രചട്ടത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.1989-ലെ കേന്ദ്രമോട്ടോര്‍വാഹനചട്ടം 115(7) മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പുകപരിശോധാകേന്ദ്ര ഉടമകളുടെ ...സംഘടന നല്‍കിയ നിവേദനത്തിലാണ് മന്ത്രിയുടെ തീരുമാനം. ബി.എസ് 4-ല്‍പ്പെട്ട അഞ്ചരലക്ഷം ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ ..രണ്ടുതവണ പരിശോധനയ്ക്ക് ഹാജരാക്കണം. 80 രൂപയ്ക്ക് ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടിയിരുന്നിടത്ത് രണ്ടുതവണയായി 160 രൂപ നല്‍കേണ്ടിവരും. നാലുകോടി.രൂപയുടെ വരുമാനനേട്ടം ഇതുവഴി പുകപരിശോധനാകേന്ദ്രങ്ങള്‍ക്കുണ്ടാകും.

.


Post Top Ad