88,032.5 കോടി മൂല്യമുള്ള 500 രൂപ നോട്ടുകള്‍ കാണാനില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 18 June 2023

88,032.5 കോടി മൂല്യമുള്ള 500 രൂപ നോട്ടുകള്‍ കാണാനില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

 



ന്യൂഡൽഹി : 2016-17 ല്‍ അച്ചടിച്ച 88,032.5 കോടിയുടെ മൂല്യമുള്ള 500 രൂപ നോട്ടുകള്‍ കാണാനില്ലെന്ന് വിവരാവകാശ രേഖ. പുതുതായി രൂപകല്പന ചെയ്ത 500ന്റെ നോട്ടുകള്‍ കാണാനില്ലെന്നാണ് വെളിപ്പെടുത്തല്‍. റിസര്‍വ് ബാങ്കിന്റെ മൂന്ന് അതിസുരക്ഷാ പ്രസിലാണ് ഈ നോട്ടുകള്‍ അച്ചടിച്ചത്.നാസിക്, ബെംഗളൂരു, മധ്യപ്രദേശിലെ ദേവാസ് എന്നിവിടങ്ങളില്‍ 500 രൂപ നോട്ടിന്റെ 8,810.65 കോടി കോപ്പികള്‍ അച്ചടിച്ചെങ്കിലും റിസര്‍വ് ബാങ്കിന് ലഭിച്ചത് 7,260 കോടി നോട്ടുമാത്രമാണെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. കാണാതായ നോട്ടുകള്‍ക്ക് ആകെ 88,032.5 കോടി മൂല്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ പ്രകാരം ആക്ടിവിസ്റ്റ് മനോരഞ്ജന്‍ റോയിക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.88,032.5 കോടി രൂപ മൂല്യമുള്ള 176 കോടി നോട്ടുകള്‍ എവിടെപ്പോയെന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മനോരഞ്ജന്‍ റോയ് പരാതി നല്‍കിയിട്ടുണ്ട്.



Post Top Ad