ശുദ്ധജലവും വായുവും പഞ്ചായത്ത് ഉറപ്പാക്കണം; -മനുഷ്യാവകാശ കമ്മിഷൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Wednesday, 14 June 2023

ശുദ്ധജലവും വായുവും പഞ്ചായത്ത് ഉറപ്പാക്കണം; -മനുഷ്യാവകാശ കമ്മിഷൻകണ്ണൂർ : പഞ്ചായത്തിലെ ജനങ്ങൾക്ക് ശുദ്ധവായുവും ശുദ്ധജലവും വൃത്തിയുള്ള പരിസരവും ഉറപ്പാക്കേണ്ടത് പഞ്ചായത്ത് അധികൃതരുടെ നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ. പൊതുസ്ഥലം കൈയേറി ആക്രി വ്യാപാരം നടത്തുന്നുവെന്ന പരാതിയിൽ സ്ഥാപനം പരിസരമലിനീകരണം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കുഞ്ഞിമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.എടാട്ടിലുള്ള കെട്ടിടത്തിലും ഹൈവേയിലുമായി നടക്കുന്ന ആക്രി സംഭരണകേന്ദ്രത്തിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.പഞ്ചായത്ത് പ്രദേശത്തുണ്ടാവുന്ന അജൈവ മാലിന്യങ്ങൾ ആക്രി സ്ഥാപനം ശേഖരിക്കുന്നതുവഴി പഞ്ചായത്തിന്റെ മാലിന്യ പരിപാലനത്തിന് സഹായകമാകുമെന്ന് കുഞ്ഞിമംഗലം പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. നടത്തിപ്പുകാരന്റെ ഉപജീവനമാർഗം എന്നനിലയിലാണ് സ്ഥാപനം പൂട്ടുന്നതിനുള്ള നിലപാട് സ്വീകരിക്കാത്തതെന്നും പരിസരശുചീകരണം ഉറപ്പാക്കാൻ പഞ്ചായത്ത് നടപടിയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അധികൃതരുടെ ഉദ്ദേശശുദ്ധിയെ മാനിക്കുമ്പോഴും ഇത് വ്യാപാരിക്കുള്ള ബ്ലാങ്ക് ചെക്കാവരുതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ എം.പി. മധുസൂദനൻ സമർപ്പിച്ച പരാതിയിലാണ് നടപടി.Post Top Ad