അട്ടപ്പാടിയിൽ കുട്ടിയാന വീണ്ടും ജനവാസമേഖലയിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 15 June 2023

അട്ടപ്പാടിയിൽ കുട്ടിയാന വീണ്ടും ജനവാസമേഖലയിൽ

 


അട്ടപ്പാടി പാലൂരിൽ വനംവകുപ്പ് കാടുകയറ്റിയ കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. ഇന്നലെ രാവിലെ പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു .പ്രദേശവാസിയായ സി.ജെ. ആനന്ദ്കുമാർ വിവരം പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു.സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണസംഘവും കുട്ടിയാനയ്ക്ക് വെള്ളവും പുല്ലും പഴവും നൽകി.

ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ, ഉച്ചയോടെ വനപാലകർ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തിരുന്നു.എന്നാൽ വൈകിട്ട് ആറുമണിയോടെ തിരിച്ചെത്തിയ കുട്ടിയാന പാലൂരിലെ അയ്യപ്പന്‍റെ വീട്ടിലെത്തി. വീണ്ടും കാട്ടാനക്കുട്ടിയെ കാടുകയറ്റിയാലും കൂട്ടത്തിനൊപ്പം ചേർക്കുമോയെന്ന ആശങ്കയിലാണ് വനപാലകർ.വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം, ഇന്ന് നേരം പുലരുന്നതുവരെ അമ്മയാനക്കായി കാത്തിരുന്നെങ്കിലും എത്തിയില്ല.ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലാത്തതിനാൽ കുട്ടിയാനയെ അയ്യപ്പന്‍റെ വീട്ടിൽ നിന്നുമാറ്റി വനപ്രദേശത്തിനുസമീപം നിർത്താനാണ് വനം വകുപ്പിന്‍റെ തീരുമാനം.


Post Top Ad